Times Kerala

48 മെഗാപിക്സല്‍ ക്യാമറയുമായി വിപണയില്‍ തരംഗം സൃഷ്ട്ടിച്ച റെഡ്മി പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

 
48 മെഗാപിക്സല്‍ ക്യാമറയുമായി വിപണയില്‍ തരംഗം സൃഷ്ട്ടിച്ച റെഡ്മി പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

48 മെഗാപിക്സല്‍ ക്യാമറയുമായി വിപണയില്‍ തരംഗം സൃഷ്ട്ടിച്ച റെഡ്മി പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 64 മെഗാപിക്സല്‍ ക്യാമറയുമായിട്ടാണ് റെഡ്മി എത്തുന്നത്. എംഐ മിക്സ് 4 എന്ന പുതിയ മോഡലിലാണ് റെഡ്മി 64 മെഗാപിക്സല്‍ ക്യാമറ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ വിപണിയില്‍ വലിയ രീതിയില്‍ വില്പനയുള്ള ഫോണ്‍ ആണ് റെഡ്മി. ഇറക്കിയ എല്ലാ ഫോണുകള്‍ക്കും ഇന്ത്യയില്‍ വലിയ വിജയമാണ് റെഡ്മി നേടിയത്. 48 മെഗാപിക്സല്‍ ക്യാമറയുമായി എത്തിയ റെഡ്മി 7 സീരീസ് ഇന്ത്യയില്‍ വന്‍ വിജയമാണ് നേടിയത്. 64 മെഗാപിക്സല്‍ ക്യാമറയില്‍ മികച്ച സൂമിങ് സംവിധാനവും റെഡ്മി ഒരുക്കുന്നുണ്ട്. പുതിയ മോഡലിന് അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക.

Related Topics

Share this story