Times Kerala

മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് അപമാനിക്കപ്പെട്ടതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ വസിം അക്രം

 
മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് അപമാനിക്കപ്പെട്ടതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ വസിം അക്രം

ന്യൂഡൽഹി: മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് അപമാനിക്കപ്പെട്ടതായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ വസിം അക്രം . ഇൻസുലിൻ ഉള്ള ബാഗ് കൈവശം വെച്ചതിനാണ് തനിക്ക് ഈ അപമാനം നേരിടേണ്ടി വന്നതെന്നും, തന്നെ രൂക്ഷമായാണ് ചോദ്യം ചെയ്തതെന്നും അക്രം ട്വിറ്ററിൽ കുറിച്ചു. 1992 ലോകകപ്പ് കിരീടം നേടിയ പാകിസ്ഥാൻ ടീമിൽ അംഗമായിരുന്ന അക്രം ലോകത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായാണ് അറിയപ്പെടുന്നതും.

“മാഞ്ചസ്റ്റർ എയർപോർട്ടിൽ വെച്ച് ഇന്ന് വളരെ മോശം അനുഭവമുണ്ടായി. ഇൻസുലിൻ ബാഗ് കയ്യിൽ വെച്ച് കൊണ്ടാണ് ലോകത്തെല്ലായിടത്തും ഞാൻ യാത്ര ചെയ്യാറുള്ളത്. ഇൻസുലിൻ ബാഗ് തുറന്ന് അതിനുള്ളിലുള്ളതെല്ലാം പുറത്തിടാൻ ആവശ്യപ്പെട്ടു. അവരെന്നെ വളരെ രൂക്ഷമായി ചോദ്യം ചെയ്യുകയും ബാഗിലുള്ളത് പുറത്തിടാൻ ആജ്ഞാപിക്കുകയും ചെയ്തു,” അക്രം ട്വീറ്റ് ചെയ്തു.

Related Topics

Share this story