Times Kerala

റഷ്യന്‍ സാമൂഹ്യ പ്രവര്‍ത്തകയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

 
റഷ്യന്‍ സാമൂഹ്യ പ്രവര്‍ത്തകയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ സാമൂഹ്യ പ്രവര്‍ത്തകയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജനാധിപത്യവാദിയും, യുദ്ധവിരുദ്ധയും, എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുമായ യെലീന ഗ്രിഗോറിയേവയെ വീടിനടുത്ത് ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

മരിച്ച സ്‌ത്രീ എല്‍.‌ജി.ബി.ടി-ക്കാരുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയാണെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്‍.‌ജി.ബി.ടി-ക്കാരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച ഇവര്‍ക്ക് നിരവധി വധഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

Related Topics

Share this story