Times Kerala

ഐഫോണ്‍ XRന് ഇപ്പോള്‍ 17,000 രൂപ വിലക്കിഴിവ് ലഭിക്കും

 
ഐഫോണ്‍ XRന് ഇപ്പോള്‍ 17,000 രൂപ വിലക്കിഴിവ് ലഭിക്കും

ആപ്പിളിന്‍റെ വില കുറഞ്ഞ മോഡലുകളില്‍ ഒന്നായ ഐഫോണ്‍ XRന് ഇപ്പോള്‍ 17,000 രൂപ വിലക്കിഴിവ് ലഭിക്കും. ഈ വര്‍ഷം ഏപ്രിലിലും ഇത്തരമൊരു ഓഫറുമായി ആപ്പിള്‍ രംഗത്തുവന്നിരുന്നു . അത് വിജയകരമായതിനെ തുടര്‍ന്നാണ് പുതിയ ഓഫറും കൊണ്ടുവന്നിരിക്കുന്നത് . 2018 നവംബറില്‍ 76,900 രൂപയ്ക്കാണ് XR മോഡലിന്‍റെ കുറഞ്ഞ പതിപ്പ് വിപണിയില്‍ ഇറക്കിയത് . ആപ്പിള്‍ വില കുറച്ചതിനു ശേഷം XRന്‍റെ 64 ജിബി പതിപ്പിന് 59,000 രൂപയ്ക്കും 128ജിബി പതിപ്പിന് 64,000 രൂപയ്ക്കുമായിരുന്നു വിറ്റിരുന്നത്.

എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ചാല്‍ ഐഫോണ്‍ XR 64 ജിബി മോഡല്‍ 53,900 രൂപയ്ക്കു വാങ്ങാവുന്നതാണ് . മുന്‍പുണ്ടായിരുന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫര്‍ പോലെ ഇതും ഓണ്‍ലൈനിലൂടെ വാങ്ങുമ്ബോള്‍ ലഭിക്കില്ല. ആപ്പിള്‍ അംഗീകരിച്ച ഇന്ത്യയൊട്ടാകെയുള്ള റീസെല്ലര്‍മാരിലൂടെ ഈ ഓഫര്‍ സ്വീകരിക്കാം.

Related Topics

Share this story