Times Kerala

ജ​റൂ​സ​ല​മി​ലെ ഫ​ല​സ്​​തീ​ന്‍ വീ​ടു​ക​ള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈ​ന്യം

 
ജ​റൂ​സ​ല​മി​ലെ ഫ​ല​സ്​​തീ​ന്‍ വീ​ടു​ക​ള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈ​ന്യം

ജ​റൂ​സ​ലം: ജ​റൂ​സ​ല​മി​ലെ ഫ​ല​സ്​​തീ​ന്‍ വീ​ടു​ക​ള്‍ തകര്‍ത്ത് ഇസ്രായേല്‍ സൈ​ന്യം .സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കി​ഴ​ക്ക​ന്‍ ജ​റൂ​സ​ല​മി​നെ​യും വെ​സ്​​റ്റ്​ ബാ​ങ്കി​നെ​യും വേ​ര്‍​തി​രി​ക്കു​ന്ന മ​തി​ലി​ന്​ സ​മീ​പ​ത്തെ സു​ര്‍ ബാ​ഹ​ര്‍ മേ​ഖ​ല​യി​ലെ താ​മ​സ കെ​ട്ടി​ട​ങ്ങ​ള്‍ ഇ​സ്രാ​യേ​ല്‍ പൊ​ളി​ച്ച്‌ നീക്കുന്നത് . 1967ലെ ​യു​ദ്ധ​ത്തി​ലാ​ണ്​ വെ​സ്​​റ്റ്​​ബാ​ങ്കും കി​ഴ​ക്ക​ന്‍ ജ​റൂ​സ​ല​മും ഇ​സ്രാ​യേ​ല്‍ ഫ​ല​സ്​​തീ​നി​ക​ളി​ല്‍ ​നി​ന്ന്​ പി​ടി​ച്ചടക്കിയത് ര​ണ്ട്​ ​പ്ര​ദേ​ശ​ത്തു​മാ​യി കി​ട​ക്കു​ന്ന മേ​ഖ​ല​യാ​ണ്​ സു​ര്‍ ബാ​ഹ​ര്‍.

വാ​ദി അ​ല്‍​ഹു​മ്മൂ​സി​ലെ 100ഓ​ളം അ​പ്പാ​ര്‍​ട്മ​െന്‍റു​ക​ള്‍ ഉള്‍പ്പെടുന്ന 16 ​താ​മ​സ കെ​ട്ടി​ട​ങ്ങ​ളാ​ണ്​ ഇ​സ്രാ​യേ​ല്‍ ത​ക​ര്‍​ക്കാ​ന്‍ നീങ്ങുന്നത് .ഇവയില്‍പ്പെട്ട ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പൊ​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. 10 പേ​രു​ള്ള കു​ടും​ബ​മാ​ണ്​ ഇ​വി​ട​ത്തെ താ​മ​സ​ക്കാ​ര്‍. ഇ​വ​രെ ബ​ല​മാ​യി ഒ​ഴി​പ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു കെ​ട്ടി​ടം ത​ക​ര്‍​ക്ക​ല്‍. വാ​ദി അ​ല്‍​ഹു​മ്മൂ​സി​ലെ ജ​ന​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കു​ടി​യൊ​ഴി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​സ്രാ​യേ​ല്‍ ന​ട​പ്പാ​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണി​ത്​ -വാ​ദി അ​ല്‍​ഹു​മ്മൂ​സ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ലി അ​ല്‍​ഉ​ബൈ​ദി പ്രതികരിച്ചു .

Related Topics

Share this story