Times Kerala

അ​ഫ്ഗാ​നെ ഭൂ​മു​ഖ​ത്തു ​നി​ന്ന് തു​ട​ച്ചു​നീ​ക്കാന്‍ ക​ഴി​യും : ട്രംപ്

 
അ​ഫ്ഗാ​നെ ഭൂ​മു​ഖ​ത്തു ​നി​ന്ന് തു​ട​ച്ചു​നീ​ക്കാന്‍ ക​ഴി​യും : ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: അ​ഫ്ഗാ​ന്‍ സ​മാ​ധാ​ന ച​ര്‍​ച്ച​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ പങ്കിനെ പ്രശംസിച്ച്‌ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. വൈ​റ്റ് ഹൗ​സി​ല്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോട് സംസാരിക്കവെയാണ് അ​ദ്ദേ​ഹം പാ​ക്കി​സ്ഥാ​നെ പു​ക​ഴ്ത്തി​യ​ത്.

‘ ച​ര്‍​ച്ച​ക​ളി​ല്‍ വ​ന്‍ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കു വ​ലു​താ​ണ്. അ​വി​ടെ യു​എ​സി​ന് അ​നു​കൂ​ല​മാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ഒ​രു യു​ദ്ധം വേ​ണ്ടി​വ​ന്നാ​ല്‍ അ​ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ജ​യി​ക്കാ​ന്‍ ത​നി​ക്കു ക​ഴി​യും. വേ​ണ്ടി​വ​ന്നാ​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്കാ​നും ക​ഴി​യും. പ​ത്തു ദ​ശ​ല​ക്ഷം ആ​ളു​ക​ളെ കൊ​ല്ലു​ന്ന പ​രി​പാ​ടി​യോ​ടു ത​നി​ക്കു താ​ത്പ​ര്യ​മി​ല്ല. ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത് . ഇ​മ്രാ​ന്‍ ഖാനോടൊപ്പമിരുന്നാണ് ഓ​വ​ല്‍ ഓ​ഫീ​സി​ല്‍ ട്രം​പ് പ്രതികരിച്ചത് .

Related Topics

Share this story