Times Kerala

മൂന്നുമാസമായി ഭക്ഷണം പോലും കിട്ടാതെ വലയുകയാണ് ഷാര്‍ജയില്‍ രണ്ട് മലയാളികള്‍

 
മൂന്നുമാസമായി ഭക്ഷണം പോലും കിട്ടാതെ വലയുകയാണ് ഷാര്‍ജയില്‍ രണ്ട് മലയാളികള്‍

ഷാര്‍ജ: ഏകദേശം മൂന്നുമാസമായി ഭക്ഷണം പോലും കിട്ടാതെ വലയുകയാണ് ഷാര്‍ജയില്‍ രണ്ട് മലയാളികള്‍. തലശ്ശേരി ധര്‍മ്മടത്തെ മഹേഷ്, കൊല്ലം കടയ്ക്കല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് ദുരിതമനുഭവിക്കുന്നവര്‍. ദുബായ് ആസ്ഥാനമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ സ്വദേശികളുടെ കമ്പനിയിലെ പെയിന്റിങ് തൊഴിലാളികളാണ് രണ്ടുപേരും . കഴിഞ്ഞ മേയ് മാസത്തോടെ രണ്ടു പേരുടെയും വിസ കാലാവധി അവസാനിച്ചു .

കമ്പനിയില്‍ രണ്ടുവര്‍ഷത്തിലധികമായി കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും ശമ്ബള കുടിശ്ശിക വന്നപ്പോള്‍ മുതലാണ് പ്രതിസന്ധി ആരംഭിച്ചത് . ശമ്ബളത്തിന് വേണ്ടി കമ്ബനിയധികൃതരെ സമീപിച്ചപ്പോള്‍ ജോലി കുറവാണെന്നും ആറുമാസം വരെ റൂമില്‍ ഇരിക്കേണ്ടിവരും എന്നും അധികൃതര്‍ പറഞ്ഞെന്ന് മഹേഷ് പറയുന്നു. എങ്കില്‍ വിസ റദ്ദാക്കി നാട്ടിലേക്ക് കയറ്റി വിടണമെന്ന് അപേക്ഷിച്ചെങ്കിലും അതിനും കമ്ബനി തയ്യാറാകാതായപ്പോള്‍ ദുബായ് തൊഴില്‍വകുപ്പിനെ ഇരുവരും സമീപിക്കുകയായിരുന്നു.

കമ്ബനിയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും വടക്കേ ഇന്ത്യക്കാരാണെന്ന് മഹേഷ് പറഞ്ഞു. അതോടെ മൂന്നുമാസമായി ജോലിയും കൂലിയുമില്ലാതെ വലയുകയാണിവര്‍. നിയമപ്രകാരം രാജ്യത്ത് തങ്ങാന്‍ വിസയുടെ കാലാവധിയും കഴിഞ്ഞു.നിലവില്‍ കൂടെ പഠിച്ചവരാണ് ഇടയ്ക്കെല്ലാം ഭക്ഷണമെത്തിക്കുന്നതെങ്കിലും പലപ്പോഴും പട്ടിണിയിലാവുകയാണെന്ന് ഷാജഹാനും മഹേഷും വ്യക്തമാക്കുന്നു .തങ്ങള്‍ക്കെങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് ഇരുവരും പറയുന്നത്.

Related Topics

Share this story