ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ഡൽഹി പോലീസിനെ വിളിച്ച അജ്ഞാതനാണ് ബോംബ് ഭീഷണി മുഴക്കിയത്. കോടതി വളപ്പിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി.
ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിശമനസേനയും കോടതിയിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.