chem

ഹ്യുണ്ടായി വെന്യു റെക്കോര്‍ഡ് ബുക്കിങ്

ഇന്ത്യന്‍ വിപണയില്‍ തങ്ങളുടേതായ സ്ഥാനമുള്ള കൊറിയന്‍ വാഹന നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. അവരുടെ ഏറ്റവും പുതിയ വാഹനമാണ് ഹ്യുണ്ടായി വെന്യു. കോമ്ബാക്‌ട് എസ്‌യുവിയായ വാഹനത്തിന് ഇന്ത്യയില്‍ ആരാധകര്‍ ഏറെ ആണ്. വാഹനത്തിന്റെ ബുക്കിങ് ഇപ്പോള്‍ 45000 ആയിരിക്കുകയാണ്. വിപണിയില്‍ എത്തി ഒരുമാസത്തിനുള്ളിലാണ് വാഹനത്തിന് ഇത്രയേറെ ബുക്കിങ് ലഭിച്ചിരിക്കുന്നത്.

ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറ് മാസം വരെ ബുക്കിങ് കാലാവധി ഉയര്‍ത്താനാണ് സാധ്യത . മെയ് 21നാണ് വാഹനം വിപണിയില്‍ ഇറക്കിയത് .രാജ്യത്ത് വെന്യുവിന് ഏറ്റവുംകൂടുതല്‍ ആവശ്യക്കാരുള്ളത് ഹൈദരാബാദിലാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ 20 നഗരങ്ങളില്‍ നിലവില്‍ ആറ് മാസമാണ് ഈ വാഹനത്തിന്റെ ബുക്കിങിന് കാലാവധി ഏര്‍പ്പെടുത്തിയിരിക്കുന്നത് . കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വെന്യുവിന് മികച്ച ബുക്കിങ് ലഭിക്കുന്നുണ്ട് . രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യുവിന് 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില കുറഞ്ഞ കോമ്ബാക്‌ട് എസ്‌യുവിയാണ് വെന്യു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.