Times Kerala

ലോകകപ്പ് ഫൈനലിലെ വിവാദ ഓവർത്രോ:തനിക്ക് തെറ്റുപറ്റിയെങ്കിലും കുറ്റബോധമില്ലെന്ന് അമ്പയർ ധർമസേന

 
ലോകകപ്പ് ഫൈനലിലെ വിവാദ ഓവർത്രോ:തനിക്ക് തെറ്റുപറ്റിയെങ്കിലും കുറ്റബോധമില്ലെന്ന് അമ്പയർ ധർമസേന

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആറ് റൺസ് ഓവർത്രോയിനത്തിൽ അനുവദിച്ച തീരുമാനത്തിൽ തനിക്ക് തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് മത്സരത്തിലെ അമ്പയർ കുമാർ ധർമസേന‌. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനു അനുകൂലമായി ഓവർത്രോയിൽ ഒരു റൺസ് അധികമായി നൽകിയത് മത്സരഫലത്തിൽ‌ ഏറെ നിർണായകമായിരുന്നു.

”പിഴവ് സംഭവിച്ചുവെന്ന് ‌സമ്മതിക്കുന്നു. എന്നാൽ, ആ സമയത്ത് ടി.വി റീപ്ലേയിലൂടെ തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നില്ല. ലെഗ് അമ്പയറുമായി കമ്യൂണിക്കേഷൻ സംവിധാനത്തിലൂടെ ചർച്ച ചെയ്താണ് താൻ തീരുമാനമെടുത്തത്. ഈ സംഭാഷണം മാച്ച് റഫറിക്കും തേർഡ് അമ്പയർക്കുമെല്ലാം കേൾക്കാനും സാധിക്കും. അവരൊന്നും ആ സമയത്ത് മറിച്ച് പറഞ്ഞിട്ടില്ല. അതിനാൽ ആ തീരുമാനത്തിൽ കുറ്റബോധവുമില്ല” കുമാർ ധർമസേന പറഞ്ഞു.

Related Topics

Share this story