Nature

ബാന്ദ്രയില്‍ ഒമ്ബതുനിലകെട്ടിടത്തില്‍ വന്‍തീപ്പിടിത്തം; നൂറോളം പേ​ര്‍ കു​ടു​ങ്ങികിടക്കുന്നതായി റിപ്പോർട്ട്

മുംബൈ: മും​ബൈ​യി​ലെ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ല്‍ വീ​ണ്ടും തീ​പി​ടി​ത്തം. ബാ​ന്ദ്ര​യി​ലെ ഒ​ന്പ​തു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണു തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന്,നാ​ല് നി​ല​ക​ളി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​വും വ്യ​ക്ത​മ​ല്ല. നൂറോളം ആളുകള്‍ കെട്ടിടത്തിന്റെ ടെറസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക സൂചന.

ടെ​ലി​കോം ക​ന്പ​നി​യാ​യ എം​ടി​എ​ന്‍​എ​ല്ലി​ന്‍റെ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണി​ത്. തീയണയ്ക്കാന്‍ പതിന്നാല് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇ​തു​വ​രെ 60 പേ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു.റോ​ബോ ഫ​യ​ര്‍ റോ​ബോ​ട്ടും തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

You might also like

Comments are closed.