Nature

പ്രിയങ്ക തന്നെ കോണ്‍ഗ്രസിനെ നയിക്കണം; ആവശ്യവുമായി ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്

പ്രിയങ്കാ ഗാന്ധി വദ്ര തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് ബിജെപിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപി നേതാവായിരുന്ന സിന്‍ഹ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് കോണ്‍ഗ്രസിലെത്തിയത്.

പ്രിയങ്കയുടെ നേതൃത്വം കോണ്‍ഗ്രസിന് ഊര്‍ജം പകരും. മറ്റുപാര്‍ട്ടികള്‍ക്കും അത് ഉണര്‍വേകും. സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ യഥാസമയം നടത്തിയ ശക്തമായ ഇടപെടല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയെ അനുസ്മരിപ്പിക്കുന്നതാണ്. യു.പി പോലീസിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളെ അവര്‍ പുഞ്ചിരിയോടെയാണ് നേരിട്ടതെന്നും സിന്‍ഹ ചൂണ്ടിക്കാണിച്ചു. പ്രിയങ്ക ഗാന്ധി മറ്റു നേതാക്കള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

Comments are closed.