Times Kerala

അതിരപ്പിളളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുക. ഒരു തുള്ളി വെള്ളം പോലും പാഴാക്കികളയാന്‍ അനുവദിക്കില്ല. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേന്ദ്ര ജലകമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Related Topics

Share this story