Nature

മഹാരാഷ്ട്രയില്‍ മുസ്‌ലീം യുവാക്കളെ നിര്‍ബന്ധിപ്പിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ മുസ്‌ലീം യുവാക്കളെ നിര്‍ബന്ധിപ്പിച്ച്‌ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമം. ഞായറാഴ്ച രാത്രി ആസാദ് ചൗക്കിലാണ് സംഭവം നടന്നത്. ആസാദ് ചൗക്കിലേയ്ക്ക് സുഹൃത്തിനൊപ്പം ജോലിക്ക് പോകുമ്ബോഴാണ് സംഭവം നടന്നതെന്ന് ഷെയ്ക്ക് അമര്‍ പറഞ്ഞു. കാറില്‍ എത്തിയ രണ്ടുപേരാണ് തങ്ങളെകൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ചതെന്നും ഷെയ്ക്ക് അമര്‍ പറഞ്ഞു.

‘അവര്‍ ഞങ്ങളോട് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞു. ഞങ്ങളത് നിരസിച്ചു. എന്നാല്‍ പേടിപ്പിക്കുകയല്ലാതെ ഞങ്ങളെ മര്‍ദ്ദിച്ചിട്ടില്ല’- ഷെയ്ക്ക് അമര്‍ പറഞ്ഞു.

You might also like

Comments are closed.