Nature

മ​​​ന്ത്ര​​​വാ​​​ദം ആ​​​രോ​​​പി​​​ച്ച്‌ ജാ​​​ര്‍​​​ഖ​​​ണ്ഡി​​​ല്‍ നാ​​​ലു വ​​​യോ​​​ധി​​​ക​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു

ഗും​​​ല: മ​​​ന്ത്ര​​​വാ​​​ദം ആ​​​രോ​​​പി​​​ച്ച്‌ ജാ​​​ര്‍​​​ഖ​​​ണ്ഡി​​​ല്‍ നാ​​​ലു വ​​​യോ​​​ധി​​​ക​​​രെ ജ​​​ന​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ഗു​​​ല ജി​​​ല്ല​​​യി​​​ലെ ന​​ഗ​​ര്‍ സി​​സ്കാ​​​രി ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​ഷ്ഠു​​ര സം​​ഭ​​വം. സു​​​ന ഒ​​റാ​​​വോ​​​ണ്‍(65), ഫ​​​ഗി​​​നി ഒ​​റെ​​യ്നി(60), ചം​​പ ഒ​​റാ​​വോ​​ണ്‍(79), പി​​​രോ ഒ​​റെ​​യ്നി(74) എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി മു​​​ഖം ​​​മൂ​​​ടി​​​ധാ​​​രി​​​ക​​​ളാ​​​യ പ​​ത്തു പേ​​​ര്‍ ചേ​​​ര്‍​​​ന്ന് നാ​​​ലു പേ​​​രെ​​​യും വീ​​ടു​​ക​​ളി​​ല്‍​​ നി​​ന്നു ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു ​​​കൊ​​​ണ്ടു​​​ പോ​​​യി ത​​​ല്ലി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. പത്തോളം പേര്‍ വരുന്ന സംഘമാണ് രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തല്ലിക്കൊന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണു സംഭവം നടന്നത്. ആള്‍ക്കൂട്ടം ഇവരെ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ ഒന്നിച്ചെത്തിശേഷം പൂട്ടിയിട്ട് തല്ലുകയായിരുന്നു. തല്ലിച്ചതച്ചശേഷം കഴുത്തുമുറിച്ചാണ് കൊന്നത്.

ഭ​​​യം​​​മൂ​​​ലം നാ​​​ട്ടു​​​കാ​​​രാ​​​രും ഇ​​​വ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നെ​​​ത്തി​​​യി​​​ല്ല കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​തി​​​ക​​​ള്‍ ര​​​ക്ഷ​​​പ്പെ​​​ട്ടു. മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം വീ​​​ടു​​​ക​​​ളി​​​ല്‍ ആ​​​ഭി​​​ചാ​​​ര​​​ക​​​ര്‍​​​മം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന് ഗും​​​ല എ​​​സ്പി അ​​​ന്‍​​​ജ​​​നി​​കു​​​മാ​​​ര്‍ ഝാ ​​പ​​​റ​​​ഞ്ഞു.

You might also like

Comments are closed.