Times Kerala

സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞു: എക്സൈസ് മന്ത്രി

 

തിരുവനന്തപുരം: പുതിയ മദ്യനയം വന്നതിനുശേഷം മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ . ദേശീയ പാതയോരത്തെ മദ്യശാലകളുടെ കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശമദ്യത്തിന്‍റെ ഉപഭോഗത്തിൽ മൂന്നു ശതമാനവും ബിയർ ഉപഭോഗത്തിൽ 20 ശതമാനത്തിന്‍റേയും കുറവ് ഉണ്ടായെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. മഞ്ഞളാംകുഴി അലി എംഎൽഎയുടെ സബ്മിഷനു മറുപടിയായി ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Related Topics

Share this story