Times Kerala

റിവോള്‍ട്ട് അവരുടെ ആദ്യ ഇലട്രിക് ബൈക് ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

 
റിവോള്‍ട്ട് അവരുടെ ആദ്യ ഇലട്രിക് ബൈക് ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

റിവോള്‍ട്ട് അവരുടെ ആദ്യ ഇലട്രിക് ബൈക് ഓഗസ്റ്റ് ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇലട്രിക് മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റിവോള്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ രാജ്യത്തെ ത്തുന്ന ആദ്യ ഇലക്‌ട്രിക് മോഡലാണിത്.ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

മൊബൈല്‍ ആപ്പിലൂടെ വാഹനത്തിന്റെ ശബ്ദം മട്ടന്‍ കഴിയുന്ന പുതിയ സംവിധാനം റിവോള്‍ട്ടില്‍ ഉണ്ട്. കൂടാതെ ആന്റി തെഫ്റ്റ് അലാറം, ബൈക്ക് ലൊക്കേറ്റര്‍ എന്നിവയും ബൈക്കിനുണ്ട്. ആന്‍ഡ്രോയിഡിലും, ഐഓഎസ്സിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന റിവോള്‍ട്ട് ആപ്പാണ് ബൈക്കിനുള്ളത്. ശബ്ദം മാറ്റുന്ന സംവിധാനം ഇ-ബൈക്കുകളില്‍ ഇത് ആദ്യമായാണ് പരീക്ഷിക്കുന്നത്. വാഹനം ഓടിക്കുമ്ബോള്‍ എഞ്ചിന്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തെ കുറക്കാനും, കൂട്ടാനും സാധിക്കുന്ന സംവിധാനമാണ് ബൈക്കില്‍ ഉള്ളത്.

Related Topics

Share this story