Times Kerala

മരുമകളെ മർദനത്തിൽ നിന്ന്​ രക്ഷിക്കാനായി അമ്മ മകനെ കഴുത്തു ഞെരിച്ച്​ കൊന്നു

 

മുംബൈ: മരുമകളെ മർദനത്തിൽ നിന്ന്​ രക്ഷിക്കാനായി അമ്മ മകനെ കഴുത്തു ഞെരിച്ച്​ കൊന്നു. മുംബൈയി​െല മാൻഖുർദിൽ ചൊവ്വാഴ്​ച രാത്രിയാണ്​​ സംഭവം. 45കാരിയായ അൻവാരി ഇദ്രിസിയാണ്​ 25കാരനായ മകൻ നദീം നയീമിനെ കൊലപ്പെടുത്തിയത്​. മയക്കുമരുന്നിന്​ അടിമയായ നദീം സ്​ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു.

യുവാവ്​ മയക്കുമരുന്നിന്​ അടിമയാ​െണന്ന്​ അറിയാതെയാണ്​ രണ്ടു വർഷം മുമ്പ്​ അലഹാബാദുകാരിയായ യുവതി​ നദീമിനെ വിവാഹം ചെയ്യുന്നത്​. നദീമി​​െൻറ ​മയക്കുമരുന്ന്​ ഉപയോഗവും മർദനവും മൂലം ഭാര്യ അവളുടെ വീട്ടിലേക്ക്​ തിരി​െക പോയി.

മരുമകളെ തിരിച്ചു ​െകാണ്ടു വരാൻ ആഗ്രഹിച്ച അൻവാരി ഇനി മകൻ ദ്രോഹിക്കില്ലെന്നും മയക്കുമരുന്ന്​ ഉപേക്ഷിക്കുമെന്നും യുവതിക്ക്​ ഉറപ്പു നൽകി. ഇനി ദ്രോഹിക്കാൻ വന്നാൽ താൻ രക്ഷിക്കുമെന്ന്​ വാക്കുകൊടുത്താണ്​ അവർ മരുമകളെ തിരികെ കൂട്ടിക്കൊണ്ടു വന്നത്​.

ചൊവ്വാഴ്​ച രാത്രി വീണ്ടും ബോധമില്ലാത്ത അവസ്​ഥയിലാണ്​ നദീം വീട്ടിലെത്തിയത്​. മകൻ അക്രമാസക്​തനാകു​െമന്ന്​ കണ്ട അൻവാരി എല്ലാ കുടംബാംഗങ്ങളോടും അയൽപ്പക്കത്തെ വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. എല്ലാവരും വീടുവിട്ടറിങ്ങിയത്​ നദീമിനെ കൂടുതൽ രോഷാകുലനാക്കി. തുടർന്ന്​ നദീം മാതാവിനെ അടിക്കാൻ തുടങ്ങി.

എല്ലാ അടിയും ഏറ്റുവാങ്ങിയ അൻവാരി, നദീം ക്ഷീണിതനായപ്പോൾ കോണിപ്പടിയോട്​ ചേർത്ത്​ കെട്ടിയിട്ടു. അതിനു ശേഷം ദുപ്പട്ടകൊണ്ട്​ കഴുത്തുമുറുക്കിക്കൊലപ്പെടുത്തുകയായിരുന്നു. നദീം മരിച്ചശേഷം രാത്രി മുഴുവൻ മൃതദേഹത്തിനു സമീപത്തിരുന്നു അൻവാരി കരഞ്ഞു.

ബുധനാഴ്​ച പുലർച്ചെ 5.45ഒാടെ നദീമി​​െൻറ ഭാര്യ വീട്ടി​െലത്തിയപ്പോഴാണ്​ അമ്മ ഭർത്താവി​​െൻറ മൃതദേഹത്തിനു സമീപമിരുന്ന്​ കരയുന്നത്​ കണ്ടത്​. മരുമകളെ ഉപദ്രവത്തിൽ നിന്ന്​ രക്ഷിക്കുന്നതിനാണ്​ മക​െന കൊന്നതെന്ന്​ അവർ കുറ്റസമ്മതം നടത്തി.

Related Topics

Share this story