Times Kerala

ഗൊരഖ്പൂര്‍ ദുരന്തം: ഓക്സിജൻ വിതരണ അപാകതയെന്ന്‍ അന്വേഷണ റിപ്പോർട്ട്

 

ഗൊരഖ്പൂർ: ബി.ആർ.ഡി മെഡിക്കൽ കോളജിൽ വൻദുരന്തത്തിന് കാരണം ഓക്സിജൻ വിതരണത്തിലെ അപാകതയെന്ന് ജില്ലാ മജിസ്ട്രേറ്റി​​െൻറ അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും അനസ്​തേഷ്യ വിഭാഗം തലവനും വീഴ്ച സംഭവിച്ചതായും ജില്ലാ മജിസ്ട്രേറ്റ് രാജീവ് റൗത്തേലയുടെ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ക്രമക്കേട്​ നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. അനാസ്ഥക്ക്​ മെഡിക്കൽ കോളജ് പ്രിൻസിപ്പലും അനസ്തേഷ്യ വിഭാഗം മേധാവിയും കുറ്റക്കാരാണെന്ന് ജില്ലാ മജിസട്രേറ്റ് രാജീവ് റൗത്തോല സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട്​ ശിപാർശ ചെയ്യുന്നു.

Related Topics

Share this story