Times Kerala

ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ വൻ വര്‍ധന

 
ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ വൻ വര്‍ധന

ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ 43 മടങ്ങ് വര്‍ധിച്ച്‌ 1,203.14 കോടി രൂപയിലെത്തി. വരുമാനം 8,259.69 കോടി രൂപയില്‍ നിന്ന് 9,786.94 കോടി രൂപയായി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 27.79 കോടി രൂപ മാത്രമായിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ചരക്ക് നീക്കം കൂടുതല്‍ വിപുലീകരിച്ചതുമാണ് വരുമാന വര്‍ധനയ്ക്ക് കാരണം.

Related Topics

Share this story