Times Kerala

വിവോ സെഡ്1 പ്രോ വിപണിയില്‍

 
വിവോ സെഡ്1 പ്രോ വിപണിയില്‍

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സെഡ് 1 പ്രോ വിപണിയിലെത്തി. ഇന്‍ ഡിസ്‌പ്ലെ സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ ആദ്യ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 712 പ്രോസസര്‍, എഐ എന്‍ജിന്‍ സ്‌പോര്‍ട്‌സ് എന്നീ പ്രത്യേകതകളും ഫോണിനുണ്ട്. 32 എംപി ഇന്‍ഡി ഡിപ്ലെ സെല്‍ഫി ക്യാമറയാണ് ഫോണിലുള്ളത്.

6.53 ഇ​ഞ്ച് ഡി​സ്പ്ലേ, ഡി​സ്പ്ലേ​യി​ല്‍​ത്ത​ന്നെ​യു​ള്ള 32 എം​പി ഇ​ന്‍​ഡി​സ്പ്ലേ മു​ന്‍ കാ​മ​റ. എ​ഐ ട്രി​പ്പി​ള്‍ റി​യ​ര്‍ കാ​മ​റ (16 + 8 + 2 എം​പി), 5000 എം​എ​എ​ച്ച്‌ ബാ​റ്റ​റി, ഒ​ടി​ജി റി​വേ​ഴ്സ് ചാ​ര്‍​ജി​ങ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍.

16, 8, 2എംപി ശേഷിയുള്ള മൂന്ന് പിന്‍ ക്യാമറകളും സജ്ജമാക്കിയിരിക്കുന്നു. ഇതിന് പുറമെ ഒടിജി റിവേഴ്‌സ് ചാര്‍ജിംഗ് സൗകര്യവും ഉണ്ട്. 4ജിബി 64 ജിബി, 6 ജിബി 64ജിബി, 6 ജിബി 128 ജിബി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് ഫോണ്‍ എത്തുന്നത്. യഥാക്രമം 14,990 രൂപ, 16,990 രൂപ, 17,990 രൂപ എന്നിങ്ങനെയാണ് വില.

Related Topics

Share this story