കൊച്ചി: സുനിയെ കോടതിയിൽ ഹാജരാക്കാതിരുന്നതിന് പിന്നിൽ സര്‍ക്കാറിന്‍റെയും അന്വേഷണ സംഘത്തിന്‍റെയും ഗൂഢാലോചനയാണെന്ന് അഭിഭാഷകന്‍ ബി.കെ ആളൂര്‍ ആരോപിച്ചു. സുനിയുടെ വെളിപ്പെടുത്തൽ ഭയന്നാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നത്. യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണിതെന്നും ആളൂർ പറഞ്ഞു.
യുവനടിയെ ആക്രമിച്ച സംഭവത്തിൽ ചില നടിമാര്‍ക്ക് പങ്കുള്ള കാര്യം സുനി തന്നോട് പറഞ്ഞിട്ടുണ്ട്. ആ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെയെന്നും അഭിഭാഷക ധര്‍മമനുസരിച്ച് താന്‍ ഇക്കാര്യം പുറത്തു പറയില്ലെന്നും ആളൂർ പറഞ്ഞു. സുനിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ അങ്കമാലി കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് നേരത്തെ പൾസർ സുനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ നടത്താതിരിക്കാനാണ് എറണാകുളം സി.ജെ.എം കോടതി റിമാൻഡ് നീട്ടിയതോടെ അങ്കമാലി കോടതിയില്‍ പൊലീസ് പ്രതിയെ ഹാജരാക്കാതിരുന്നത്
Comments are closed.