Times Kerala

കോഴിക്കോട് സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

 
കോഴിക്കോട് സ്വദേശി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

ദമാം : നാട്ടിലേക്ക് യാത്ര പുറപ്പെടാനിരിക്കെ മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ എം.സി.കെ ഖാലിദാണ് (70) ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. നാട്ടില്‍ പോകുന്നതിനുള്ള എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവളത്തില്‍ ഇരിക്കുന്നതിനിടെ സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Topics

Share this story