Nature

ടെക്‌നോയുടെ ഫാന്‍റം 9 വിപണിയിലെത്തി

ആഗോള പ്രീമിയം സ്മാര്‍ട്‌ഫോണായ ടെക്‌നോയുടെ ഏറ്റവും പുതിയ പതിപ്പായ ഫാന്‍റം 9 വിപണിയിലെത്തി. ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഫോണുകള്‍ സ്വന്തമാക്കാം. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സറും, 6 ജിബി റാമും അടങ്ങുന്ന ഫോണിന്‍റെ വില 14,999രൂപയാണ്. 15000 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ആദ്യമായി ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഫാന്‍റം 9ന്.

‘ദക്ഷിണേഷ്യ മേഖലയിലെ മൊത്തത്തിലുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഞങ്ങള്‍ ഏറ്റവും അധികം മുന്‍ഗണന നല്‍കുന്ന വിപണിയാണ് ഇന്ത്യ. ആഗോളതലത്തില്‍ ജനപ്രിയമായ ഞങ്ങളുടെ പല മികച്ച മോഡലുകളും ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.’ – ട്രാന്‍ഷന്‍ ഇന്ത്യ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാര്‍ക്കോ മാ വ്യക്തമാക്കി.

16എം പിയുടെ പ്രാഥമിക ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 8എംപിയുടെ 120ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിങ്ങനെ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്റെ പിന്‍ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 32എം പിയുടെ ഹൈ റെസൊല്യൂഷന്‍ ക്യാമറയാണ് സെല്‍ഫി ഉപയോഗത്തിനായി ഫോണിന്റെ മുന്‍ ഭാഗത്ത് ക്രമീകരിച്ചിരിക്കുന്നത്.

You might also like