വാഷിംഗ്ടണ്‍ : ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ വെടിവച്ചിട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദത്തെ ഇറാന് വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി അബ്ബാസ് അരാഗച്ചി ചോദ്യം ചെയ്തു. എന്നാല്‍ ഇറാന്റെ ഒരു ഡ്രോണും നഷ്ടപ്പെട്ടിട്ടില്ലെന്നും യുഎസ് യുദ്ധക്കപ്പലിലെ ഡ്രോണ്‍ അവര്‍തന്നെ അബദ്ധത്തില്‍ വെടിവച്ചിട്ടതാകാമെന്നും അരാഗച്ചി പ്രതികരിച്ചു .
എണ്ണക്കപ്പലുകളുടെ സുരക്ഷ കണക്കിലെടുത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്ക വിന്യസിച്ച യുഎസ്എസ് ബോക്സര്‍ എന്ന യുദ്ധക്കപ്പലാണു ഡ്രോണ്‍ വീഴ്ത്തിയതെന്നു പെന്റഗണ്‍ വ്യാഴാഴ്ച പറഞ്ഞു.
യുദ്ധക്കപ്പലിന്റെ ആയിരം വാര അകലെവരെ ഡ്രോണ്‍ എത്തിയെന്നും മുന്നറിയിപ്പു നല്‍കിയിട്ടും പിന്തിരിയാത്തതിനാലാണു വെടിവച്ചിട്ടതെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായ പ്രതിരോധ നടപടി എടുക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട്. അതെ സമയം ഇറാന്റെ നടപടി പ്രകോപനപരമാണ്. മേഖലയിലെ സഞ്ചാരസ്വാതന്ത്ര്യവും ആഗോള വ്യാപാരവും തടസപ്പെടുത്തുന്ന ഇറാന്റെ നടപടിയെ എല്ലാ രാജ്യങ്ങളും അപലപിക്കണമെന്നും ട്രംപ് പ്രതികരിച്ചു .
Also Read