Times Kerala

ബി നിലവറ തുറക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കും

 

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിലപാടെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവറ തുറക്കുന്നതില്‍ രാജകുടുംബത്തിന് ചില എതിര്‍പ്പുകളുണ്ട്. മുമ്പ് നിലവറ തുറന്നപ്പോഴുണ്ടായ അനിഷ്ടങ്ങളാണ് രാജകുടുംബം ചൂണ്ടിക്കാട്ടുന്നത്. സുപ്രീം കോടതി ബി നിലവറ തുറക്കാന്‍ തീരുമാനിച്ചാല്‍ സഹകരിക്കുമെന്ന് രാജകുടുംബം അറിയിച്ചിട്ടണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഗുരുവായൂര്‍ മോഡലിലാക്കാന്‍ നിയമം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തില്‍ അഴിമതി നടന്നതായും ക്ഷേത്രവരുമാനത്തില്‍ ചോര്‍ച്ചയുണ്ടായതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദേവസ്വംബോര്‍ഡിലെ അഴിമതികള്‍ വിജിലന്‍സും ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസറും അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story