Times Kerala

അ​ജ്ഞാ​ത ജീ​വി മുന്നൂറോളം കാ​ടക്കോഴി​ക​ളെ ക​ടി​ച്ചു കൊ​ന്നു

 

തിരുവനന്തപുരം: പോ​ത്ത​ന്‍​കോ​ട് വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന മുന്നൂറോളം കാ​ടക്കോഴി​ക​ളെ അ​ജ്ഞാ​ത ജീ​വി ക​ടി​ച്ചു കൊ​ന്നു. അ​ണ്ടൂ​ർ​കോ​ണം തി​രു​വെ​ള്ളൂ​ർ കൈ​ലാ​സ് ന​ഗ​ർ ഉ​ണ്ണി​ഭ​വ​നി​ൽ മോ​ഹ​ന​ൻനാ​യ​ർ വളർത്തിയ കോഴികളാണ് ചത്തത്.​ മൂ​ന്ന് കൂ​ടു​ക​ളി​ലാ​യിട്ടായിരുന്നു കോഴികളെ ഇട്ടിരുന്നത്.​ രാത്രിയിൽ കൂട് തകർത്ത് അജ്ഞാത ജീവി ആക്രമണം നടത്തുകയായിരുന്നു. ശബ്ദമൊന്നും കേൾക്കാതിരുന്നതിനാൽ വീട്ടുകാർ സംഭവം അറിഞ്ഞില്ല. പുലർച്ചെയാണ് കാടക്കോഴികൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്.

Related Topics

Share this story