Times Kerala

ഒപ്പോ k3 ഇന്ത്യയില്‍ അവതരിപ്പിച്ചു

 
ഒപ്പോ k3 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഒപ്പോ k3 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പോയുടെ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ അണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പോപ്പ് അപ്പ് ക്യാമറകളും, ബാറ്ററി ലൈഫും ആണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഗെയിംബൂസ്റ്റ് 2.0, ഡിസി ഡിമ്മിംഗ്, മെച്ചപ്പെട്ട ഗെയിമിംഗ് അനുഭവം എന്നിവയാണ് ഫോണിന്‍റെ മറ്റ് പ്രത്യേകതകള്‍. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആണ് ഓപ്പോ K3 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 770 പ്രോസസറുകള്‍ ആണ് ഫോണിനുള്ളത്. ഡ്യുവല്‍ സിം (നാനോ), കളര്‍ ഒഎസ് 6.0 ഉള്ള ആന്‍ഡ്രോയിഡ് 9 പൈ പ്രവര്‍ത്തിപ്പിക്കുന്ന ഫോണിന് 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1080×2340 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയും 19.5: 9 ഡിസ്പ്ലേ റെഷിയോയും, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 6 ജിബി, 8 ജിബി എല്‍പിഡിഡിആര്‍ 4 എക്സ് റാം ഓപ്ഷനുകള്‍ക്കൊപ്പം 3,765mAhന്റെ ബാറ്ററി ലൈഫും ആണ് ഉള്ളത്.
ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി, 16 മെഗാപിക്സല്‍ പ്രൈമറി സോണി ഐഎംഎക്സ് 519 സെന്‍സറും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ഉള്ള ഇരട്ട പിന്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ കെ 3യില്‍ ഉള്ളത്. 16 മെഗാപിക്സല്‍ സോണി ഐഎംഎക്സ് 471 സെന്‍സറുള്ള പോപ്പ്-അപ്പ് സെല്‍ഫി ക്യാമറ മൊഡ്യൂളും ഫോണിലുണ്ട്. കൂടാതെ, ക്യാമറ മൊഡ്യൂളിന് അഞ്ച് വര്‍ഷത്തെ ആയുസ്സുണ്ടെന്നും 0.74 സെക്കന്‍ഡ് വേഗത്തില്‍ സ്ലൈഡ് ചെയ്യാമെന്നും ഓപ്പോ പറയുന്നു.ഫാസ്റ്റ് ചാര്‍ജിംഗിനായി VOOC 3.0 പിന്തുണയും സ്മാര്‍ട്ട്‌ഫോണിനുണ്ട്.

ഇന്ത്യയില്‍ ഒപ്പോ K3യുടെ വില Rs. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 16,990 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് Rs. 19,990 രൂപയുമാണ്.

Related Topics

Share this story