Times Kerala

സിഎഫ് മോട്ടോഴ്സിന്റെ പുതിയ നാല് ബൈക്കുകള്‍ ഇന്ത്യയിൽ എത്തിക്കുന്നു

 
സിഎഫ് മോട്ടോഴ്സിന്റെ പുതിയ നാല് ബൈക്കുകള്‍ ഇന്ത്യയിൽ എത്തിക്കുന്നു

ചൈനീസ് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ സിഎഫ് മോട്ടോഴ്സ് ഇന്ത്യയില്‍ എത്തി . ഇത് രണ്ടാം തവണയാണ് അവര്‍ ഇന്ത്യയിലെത്തുന്നു ആദ്യ തവണ എത്തിയപ്പോള്‍ ഇന്ത്യയില്‍ വലിയ പരാജയം നേരിട്ട വാഹനമായിരുന്നു സിഎഫ് മോട്ടോഴ്സ്. ഇപ്പോള്‍ അവര്‍ രണ്ടാംവരവില്‍ 4 ബൈക്കുകളുമായി ആണ് ഇന്ത്യയിലെത്തുന്നത്. . 300NK, 650NK, 650MT, 650GT എന്നീ മോഡലുകള്‍ ആണ് ഇന്ത്യയില്‍ എത്തുന്നത്. ഡ്യുക്കിന് വെല്ലുവിളി ഉയര്‍ത്തിയാണ് പുതിയ ബൈക്കുകള്‍ എത്തിയിരിക്കുന്നത്. 2.29 ലക്ഷം രൂപ മുതല്‍ ആണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്.

നാല് ബൈക്കുകളില്‍ ഒരെണ്ണം 300സിസിയും ബാക്കി 650cc യുമാണ്. കൊച്ചി ബാംഗ്ലൂര്‍ ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും ഡീലര്‍ഷിപ്പ് തുടങ്ങുന്നത്. 300 സിസി ബൈക്കുകള്‍ 292 സിസി ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ ആയിരിക്കും ഉണ്ടാകുന്നത് 34 ബിഎച്ച്‌പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ആയിരിക്കും വണ്ടി നല്‍കുന്ന. ലിക്വിഡ് കൂളിങ് സംവിധാനവും ഉണ്ടാകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ എം ഡബ്ല്യൂ മോട്ടോര്‍സൈക്കിളുമായി സഹകരിച്ചാണ് സിഎഫ് മോട്ടോഴ്സ് അവരുടെ 4 ബൈക്കുകളും ഇന്ത്യയില്‍ എത്തിക്കുന്നത്. പുതിയ 400 സിസി ബൈക്കും ഉടന്‍ ഇന്ത്യയില്‍ എത്തിക്കാനാണ് സിഎഫ് മോട്ടോര്‍സ് ആലോചിക്കുന്നത്.

Related Topics

Share this story