Times Kerala

ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്

 
ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്

ജറുസലേം: ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയെന്ന സ്ഥാനം ഇനി ബെഞ്ചമിന്‍ നെതന്യാഹുവിന്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ഗൂറിയനെ അദ്ദേഹം മറികടന്നു. പ്രധാനമന്ത്രി കസേരയില്‍ നെതന്യാഹു ഇരിക്കുന്ന 4,876ാം ദിവസമാണ് ഇന്ന്.

1996-99 കാലയളവിലാണ് നെതന്യാഹു ആദ്യം പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത്. 46-ാം വയസില്‍ ഇസ്രായേലിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടവുമായായിരുന്നു നെതന്യാഹു അധികാരത്തിലേറിയിരുന്നത്. പിന്നീട് 2009ല്‍ മുതല്‍ തുടര്‍ച്ചയായി ഭരണത്തില്‍ തുടരുകയാണ്. അതേസമയം, അഞ്ചാംവട്ടം അധികാരത്തിലേറിയ നെതന്യാഹുവിന് പക്ഷേ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു സെപ്റ്റംബര്‍ 17നു വീണ്ടും ജനവിധി തേടുകയാണ്.

Related Topics

Share this story