Times Kerala

ഇറാന്റെ ഡ്രോണ്‍ വെടിവച്ചുവീഴ്ത്തി അമേരിക്ക ; സംഘര്‍ഷം ശക്തമാകുന്നു

 
ഇറാന്റെ ഡ്രോണ്‍ വെടിവച്ചുവീഴ്ത്തി അമേരിക്ക ; സംഘര്‍ഷം ശക്തമാകുന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കേ ഇറാന്റെ ഡ്രോണ്‍ വെടിവച്ചുവീഴ്ത്തി അമേരിക്ക. ഹോര്‍മുസ് കടലിടുക്കിന് അടുത്താണ് സംഭവം. നേരത്തെ അമേരിക്കന്‍ ഡ്രോണിനെ ഇറാനും തകര്‍ത്തിരുന്നു. അമേരിക്കയുടെ പുതിയ നീക്കം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് സംശയം.

വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വൈറ്റ് ഹൗസില്‍ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ച അഞ്ചാം കപ്പല്‍ പടയിലെ യുഎസ്എസ് ബോക്‌സര്‍ യുദ്ധ കപ്പലാണ് ഇറാന്റെ ഡ്രോണ്‍ വെടിവച്ച് വീഴ്ത്തിയത്. മുന്നറിയിപ്പ് അവഗിച്ചു എത്തിയ ആളില്ലാ വിമാനത്തിന് നേരെ സേന വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആക്രമണം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിരോധത്തിന്റെ ഭാഗമായാണ് ആളില്ലാ വിമാനം വെടിവച്ചിട്ടതെന്നും കപ്പലിന്റെ ആയിരം അടിവരെ വിമാനം എത്തിയിരുന്നുവെന്നും യുഎസ് നേവി വ്യക്തമാക്കി.

Related Topics

Share this story