Times Kerala

ചക്ക എരിശ്ശേരി തയ്യാറാക്കാം……

 
ചക്ക എരിശ്ശേരി തയ്യാറാക്കാം……

ചക്ക സീസൺ ആയതുകൊണ്ട് ചക്കയ്ക്ക് ഒരു ക്ഷാമവും ഇല്ല. ചക്ക എരിശ്ശേരി ഒരുവിധ സദ്യകളിൽ നമുക്ക് കാണാൻ കഴിയും . മധുരം കൂടെ ചേരുമ്പോൾ എരിശ്ശേരിക്ക് പ്രത്യേക താൽപര്യം മലയാളികൾക്ക് ഉണ്ട്.ചക്ക എരിശ്ശേരി വിഷു സദ്യയിൽ പ്രധാനപെട്ടർഹ് തന്നെയാണ്.

ആവശ്യമുള്ള സാധനങ്ങള്‍

1. നല്ല വിളഞ്ഞ ചക്കയുടെ ചുള ചെറിയ കഷണങ്ങളാക്കിയത് -നാല് കപ്പ്

2. ചക്കക്കുരു കഷണങ്ങളാക്കിയത് -ഒരു കപ്പ്

3. മുളകുപൊടി -ഒരു ചെറിയ സ്പൂണ്‍

4. മഞ്ഞള്‍പ്പൊടി -ഒരു ചെറിയ സ്പൂണ്‍

5. തേങ്ങാ ചിരവിയത് -ഒരു കപ്പ്

6. പച്ചമുളക് -മൂന്ന് എണ്ണം

7. ജീരകം -കാല്‍ ടീസ്പൂണ്‍

6. വെളിച്ചെണ്ണ -നാല് വലിയ സ്പൂണ്‍

7. വറ്റല്‍മുളക് മുറിച്ചത് -രണ്ടെണ്ണം

8. കറിവേപ്പില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചുളയുടെ കഷണങ്ങളും ചക്കക്കുരു കഷണങ്ങളും പാകത്തിന് വെള്ളവും ചേര്‍ത്ത് പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നന്നായി വേവിച്ചുടയ്ക്കുക. തേങ്ങാ ചിരവിയതും ജീരകവും പച്ചമുളകം ചതച്ചെടുത്ത് വേവിച്ച ചക്കയിലേക്ക് ചേര്‍ത്ത് ഇളക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ക്രമത്തില്‍ ഇട്ട് മൂപ്പിച്ച് അരപ്പു ചേര്‍ത്ത് വച്ചിരിക്കുന്ന ചക്കയില്‍ ഇളക്കി വാങ്ങുക. ചക്ക നന്നായി വെന്ത ശേഷം മാത്രമേ ഉപ്പ് ചേര്‍ക്കാവു.

Related Topics

Share this story