Times Kerala

ഒരു പ്ലേറ്റ് കല്ലുമ്മക്കായ റോസ്റ്റ് എടുക്കട്ടെ ……….?

 
ഒരു പ്ലേറ്റ് കല്ലുമ്മക്കായ റോസ്റ്റ് എടുക്കട്ടെ ……….?

മലബാർ ഏരിയയിലെ പ്രധാന ഐറ്റമാണ് കല്ലുമ്മക്കായ. നല്ല എരിവും കുരുമുളകും ഇട്ട് സ്‌പൈസി ആയി കഴിക്കാൻ കല്ലുമ്മക്കായ സൂപ്പറാണ് ……….സീഫുഡിൽ ഏറ്റവും സ്വാദിഷ്ടമായ ഒരു വിഭവവും കല്ലുമ്മക്കായ റോസ്റ്റ് തന്നെ.കല്ലുമ്മക്കായ റോസ്റ്റ് ഉണ്ടാക്കാൻ അറിയാത്തവരായി ഒരുപാട് പേരുണ്ട് നമുക്കിടയിൽ അവരുടെ ശ്രദ്ധക്കായി ഇന്ന് നമുക്ക് കല്ലുമ്മക്കായ റോസ്റ്റ് ഉണ്ടാക്കാം …………….

ചേരുവകൾ :

കല്ലുമ്മക്കായ- അരക്കിലോ
മഞ്ഞള്‍പ്പൊടി- അരടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത്- ചെറിയ കഷ്ണം
ചുവന്നുള്ളി അരിഞ്ഞത്- 4 എണ്ണം
വെളുത്തുള്ളി ചതച്ചത്- 6 എണ്ണം
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില
കുരുുളക്
കടുക്
എണ്ണ

തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപ്പും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും അല്‍പം ഗരം മസാലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നല്ലതു പോലെ വേവിയ്ക്കാം. കല്ലുമ്മക്കായ വേവാന്‍ 15 മിനിട്ട് മതി. ഇത് വേവുമ്പോഴേക്കും അതിലുള്ള വെള്ളം വറ്റിപ്പോകും. ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കാം. ഇതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും കുരുമുളകും കൂടിയിട്ട് വഴറ്റുക. പിന്നീട് വേവിച്ച് വെച്ചിരിയ്ക്കുന്ന കല്ലുമ്മക്കായ കറി ചേര്‍ത്ത് വെള്ളം ഇല്ലാതെ റോസ്റ്റ് ആക്കി എടുക്കുക. വേണമെങ്കില്‍ അല്‍പം എണ്മ കൂടി ചേര്‍ക്കാവുന്നതാണ്….!!

Related Topics

Share this story