chem

ചിക്കന്‍ സൂപ്പ് തയ്യാർ !!!

ചിക്കൻ സൂപ്പ് ആരോഗ്യത്തിന് നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. അതിലപ്പുറം സ്വാദിഷ്ടമായ ഒരു ഭക്ഷണവിഭവം കൂടിയാണ് ഇത്. ഇന്ന് നമുക്ക് എങ്ങനെ ചിക്കന്‍ സൂപ്പ് ഉണ്ടാക്കുക എന്ന് നോക്കാം………..

ചേരുവകൾ :

1. കോഴിയിറച്ചി- 250 ഗ്രാം
2. സവാള -രണ്ടെണ്ണം
3. മസാലപ്പൊടി- അര ടീസ്പൂണ്‍
4.മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
5.കുരുമുളകുപൊടി -അര ടീസ്പൂണ്‍
6.കോണ്‍ ഫ്‌ളവര്‍
7.വെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
8. ഉപ്പ്,കറിവേപ്പില പാകത്തിന്
9. ഇഞ്ചി പേസ്റ്റ് ഒരു ടീസ്പൂണ്‍

തയ്യറാക്കുന്ന വിധം

വൃത്തിയാക്കിയ ഇറച്ചി ചെറിയ കഷ്ണങ്ങള്‍ ആക്കുക. ഇറച്ചി കഷ്ണങ്ങള്‍ ഇഞ്ചി പേസ്റ്റ് , മസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വെള്ളമൊഴിച്ച് നന്നായി വേവിക്കുക. നന്നായി വെന്തുടഞ്ഞു കഴിയുമ്പോള്‍ സൂപ്പ് അരിച്ചു മാറ്റിവെയ്ക്കുക. വെണ്ണ ചൂടാക്കി അതില്‍ അരിഞ്ഞ സവാളയും കറിവേപ്പിലയുമിട്ട് മൂപ്പിച്ച് അരിച്ചെടുത്ത സൂപ്പും കോണ്‍ഫ്‌ളവര്‍ കലക്കിയതും ചേര്‍ത്തിളക്കി തിളപ്പിക്കുക. പാകത്തിന് കുറുകുമ്പോള്‍ കുരുമുളകുപൊടി വിതറി ഉപയോഗിക്കാം….!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.