മസ്കത്ത്: ഏക് താ പ്രവാസി ഒമാന്‍ കൂട്ടായ്മയും താല് ഇവന്റ്സും സംയുക്തമായി ഒരുക്കുന്ന ഒമാന്‍ നിലാവ് 2019 എന്ന സാംസ്കാരിക പരിപാടി ആഗസ്റ്റ് 16ന് നടക്കും. വൈകീട്ട് ഏഴിന് ഖുറം സിറ്റി ആംഫി തിയറ്ററിലാണ് പരിപാടി.
ശാരീരിക അവശത അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന് ‘ഫോര്‍ ദ വെല്‍ഫെയര്‍ ഓഫ് ദ ചില്‍ഡ്രന്‍ വിത്ത് ഹാന്‍ഡികാപ്സ്’ എന്ന സംഘടനയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തില്‍ ഭാഗമാവുക എന്ന ലക്ഷ്യം കൂടി പരിപാടിക്ക് ഉണ്ടെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.