Times Kerala

വീട്ടിൽ ഉണ്ടാക്കാം ഡിസേര്‍ട്ട് പാല്‍ കേക്ക്

 
വീട്ടിൽ ഉണ്ടാക്കാം ഡിസേര്‍ട്ട് പാല്‍ കേക്ക്

വീട്ടിൽ ഉണ്ടാക്കാം രുചിയൂറും കേക്കുകൾ…. വീട്ടമ്മമാർ എപ്പോഴും മധുര കേക്കുകൾ ഉണ്ടാക്കാൻ എളുപ്പമുള്ളവരാണ്. മധുരപലഹാരങ്ങളാണ് കുട്ടികൾ ഏറെ ഇഷ്ടപെടുന്നർ. അതുകൊണ്ടുതന്നെ അമ്മമാർക്ക് കുഞ്ഞുങ്ങൾക്കുവേണ്ടി പുതിയ പരീക്ഷണങ്ങൾ ചെയ്യാനും ഇഷ്ടമാണ്. ഡിസേര്‍ട്ട് പാല്‍ കേക്ക് എന്ന് കേൾക്കുമ്പോൾ ഇത്തിരി ബുദ്ധിമുട്ടാണേലും , വളരെ എളുപ്പത്തിൽ അടുക്കളയിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ് ഡിസേര്‍ട്ട് പാല്‍ കേക്ക്. നമുക്ക് നോക്കാം എങ്ങനെ ഡിസേര്‍ട്ട് പാല്‍ കേക്ക് തയാറാക്കുകയെന്ന്….

ചേരുവകള്‍:

മൈദ -200 ഗ്രാം
ബേക്കിങ് പൗഡര്‍ -ഒന്നേകാല്‍ ടീ. സ്പൂണ്‍
ഉപ്പ് -കാല്‍ ടീ. സ്പൂണ്‍
മുട്ട -ഒരെണ്ണം (അടിച്ചത്) പാല്‍ 150 മി
ബട്ടര്‍ ഉരുക്കിയത് -രണ്ട് ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:

മൈദ, ബേക്കിങ് പൗഡര്‍, മുട്ട എന്നിവ തെള്ളുക. മറ്റൊരു ബൗളില്‍ മുട്ട, പാല്‍ എന്നിവയെടുക്കുക. യോജിപ്പിച്ച ശേഷം മൈദക്കൂട്ട് ചേര്‍ക്കുക. മയമാകുംവരെ ഇളക്കുക. ബട്ടര്‍ ഉരുക്കിയതില്‍ ഇത് ചേര്‍ക്കുക. ഒരു നോണ്‍സ്റ്റിക് അപ്പച്ചട്ടി ചൂടാക്കി കാല്‍കപ്പ് ബാറ്റര്‍ വീതം അതിലേക്കൊഴിച്ച് കറക്കി ഒരുവശം ബ്രൗണ്‍ നിറമാക്കി എടുക്കുക. അതിനു ശേഷാമ്പാകെ ചെയ്ത എടുക്കുക …!!

Related Topics

Share this story