കെ.ഡി.എം.എഫ് മജ്ലിസു തര്‍ഖിയ്യ പാഠ്യപദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കമായി
Jul 19, 2019, 11:05 IST
റിയാദ്: റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന് (കെ.ഡി.എം.എഫ് റിയാദ്) മാതൃകാ ജീവിതം നയിക്കുന്നതിന് പരിശീലനം നല്കാന് ആവിഷ്കരിച്ച മജ്ലിസ് തര്‍ഖിയ്യ പാഠ്യപദ്ധതിയുടെ രണ്ടാം ബാച്ചിന് തുടക്കമായി. ബത്ഹ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ശാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ ഫള്ലുറഹ്മാന് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി ശഹീല് കല്ലോട് നന്ദിയും പറഞ്ഞു.