Times Kerala

ജെഡിയുവിൽ പൊട്ടിത്തെറി: മുൻ മന്ത്രി ഉൾപ്പെടെ 21 പേരെ പാർട്ടിയിൽനിന്നു പുറത്താക്കി

 

പാറ്റ്ന: ജെഡിയുവിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന പ്രതിസന്ധികൾ രൂക്ഷമാകുന്നു. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനെ തുടർന്നു ജെഡിയുവിൽനിന്ന് മുൻ മന്ത്രി ഉൾപ്പെടെ 21 പേരെ പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇവരെ പുറത്താക്കിയത്.

പാർട്ടിയിലെ മുതിർന്ന നേതാവായ ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവിന്‍റെ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് മന്ത്രിയായിരുന്ന രാമി രാം, എംപിയായിരുന്ന അർജുൻ റായ്, എംഎൽഎയായിരുന്ന രാജ്കിഷോർ സിൻഹ എന്നിവരുൾപ്പെടെ 21 പേരെ പുറത്താക്കിയത്.

ശരത് യാദവ് പക്ഷത്ത് ഉണ്ടായിരുന്നവരെയാണ് പുറത്താക്കിയിരിക്കുന്നത്.

Related Topics

Share this story