Times Kerala

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തന അനുമതി

 
സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തന അനുമതി

ജിദ്ദ: വ്യാപാരസ്ഥാപനങ്ങള്‍ക്ക് നമസ്‌കാര സമയങ്ങളിലും പ്രവര്‍ത്തിക്കാമെന്നത് വ്യാജ പ്രചാരണമാണെന്നും നമസ്‌കാര സമയം ഒഴികെയുള്ള സമയത്തെ പ്രവര്‍ത്തനത്തിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നതെന്നും സൗദി അധികൃതര്‍. കഴിഞ്ഞ ദിവസം സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായി. ഇതോടെയാണ് നിലപാട് വ്യക്തമാക്കി അധികൃതര്‍ രംഗത്തെത്തിയത്.

Related Topics

Share this story