Times Kerala

മുന്‍ ഡാലസ് സിറ്റി കൗണ്‍സിലറും മകളും വാഹനാപകടത്തില്‍ മരിച്ചു

 
മുന്‍ ഡാലസ് സിറ്റി കൗണ്‍സിലറും മകളും വാഹനാപകടത്തില്‍ മരിച്ചു

ഡാലസ് : ഡാലസ് സിറ്റി മുന്‍ കൗണ്‍സിലര്‍ കരോളിന്‍ ഡേവിസും (57) മകളും വാഹനാപകടത്തില്‍ മരിച്ചു. കരോളിന്റെ ഒപ്പം യാത്ര ചെയ്തിരുന്ന മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മെലിസ ഡേവിസും (27) മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. സൗത്ത് ഡാലസിലെ ഈസ്റ്റ് ലെഡ്ബെറ്റര്‍ ബ്ലോക്കിലായിരുന്നു അപകടം. തെറ്റായ ദിശയില്‍ നിയന്ത്രണം വിട്ടുവന്ന വാഹനം കരോളിന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ജോനാഥാന്‍ മൂര്‍ മദ്യലഹരിയിലായിരുന്നു. ജോനാഥാനെ ഇതിനു മുമ്ബ് 7 തവണ മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തു കേസെടുത്തിരുന്നു. ഇയാളുടെ ഡ്രൈവിങ്ങ് ലൈസെന്‍സും സസ്പെന്റു ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ട് അപകടം ഉണ്ടായെങ്കിലും ജൂലൈ 16 ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി മരണ വിവരം പുറത്തുവിട്ടത്.

Related Topics

Share this story