Times Kerala

“മാഡം’ സിനിമ നടി തന്നെയെന്ന് പൾസർ സുനി

 

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ “മാഡം’ സിനിമനടി തന്നെയാണെന്ന് പൾസർ സുനി വെളിപ്പെടുത്തി. കോട്ടയത്ത് മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന വിഐപി, മാഡം ആരാണെന്ന് വെളിപ്പെടുത്തുമോ എന്ന് നോക്കട്ടെ എന്നും അയാൾ ഓഗസ്റ്റ് 16ന് മുൻപ് ഇക്കാര്യം പുറത്തുപറയുന്നില്ലെങ്കിൽ താൻ പറയുമെന്നുമാണ് സുനി വ്യക്തമാക്കിയത്.

കോട്ടയത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താൻ വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് എടുത്ത കേസിലാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ എത്തിച്ചത്.

Related Topics

Share this story