Times Kerala

മെഡിക്കൽ കോഴ റിപ്പോർട്ടിൽ നിന്ന് എം.ടി. രമേശിനെ ഒഴിവാക്കുമെന്ന് സൂചന

 

തൃശൂർ: ബിജെപി സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയ മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പുതിയ നീക്കങ്ങളെന്ന് സൂചന. മെഡിക്കൽ കോഴ അന്വേഷിച്ച പാർട്ടി സമിതി നൽകിയ റിപ്പോർട്ടിൽ നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനെ ഒഴിവാക്കുമെന്നാണ് വിവരം. റിപ്പോർട്ടിൽ രമേശിന്‍റെ പേര് ഉൾപ്പെടുത്തിയതിനെതിരെ സംസ്ഥാന നേതാക്കൾ ഇതിനോടകം ശക്തമായ വിമർശനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story