Times Kerala

ഗോരഖ്പുരിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് ശിവസേന

 

മുംബൈ: ഗോരഖ്പുരിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് സഖ്യകക്ഷി ശിവസേന. ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപത്രമായ സാമ്‌നയില്‍ ശിവസേന ആരോപിച്ചു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും സേന പറഞ്ഞു.

ഇത്രയും കുട്ടികള്‍ മരിച്ച ദുഃഖകരമായ സംഭവം ഉണ്ടായപ്പോള്‍ യുപിയിലെ ഒരു മന്ത്രി പറഞ്ഞത്, എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കാറുണ്ടെന്നാണ്. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികള്‍ മരിക്കുന്നില്ല? ശിവസേന ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന ‘അച്ഛേ ദിന്‍’ ഇതുവരെ സാധാരണക്കാര്‍ക്കു വന്നിട്ടില്ലെന്നും ശിവസേന പറയുന്നു.

Related Topics

Share this story