Times Kerala

പാക്കിസ്ഥാനുമായുള്ള ആയുധ കരാറില്‍ നിന്ന് റഷ്യ പിന്മാറി ; ഇനി ഒരു ആയുധ ഇടപാടുകളും നടത്തില്ലെന്ന് ഇന്ത്യയ്ക്ക് റഷ്യയുടെ ഉറപ്പ്

 
പാക്കിസ്ഥാനുമായുള്ള ആയുധ കരാറില്‍ നിന്ന് റഷ്യ പിന്മാറി ; ഇനി ഒരു ആയുധ ഇടപാടുകളും നടത്തില്ലെന്ന് ഇന്ത്യയ്ക്ക് റഷ്യയുടെ ഉറപ്പ്

പാക്കിസ്ഥാനുമായി ഇനി യാതൊരു ആയുധ ഇടപാടും നടത്തില്ലെന്ന് ഇന്ത്യക്ക് റഷ്യയുടെ ഉറപ്പ്. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെ പാകിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകള്‍ക്കുള കരാറില്‍ നിന്ന് റഷ്യ പിന്‍മാറുകയും ചെയ്തു.

റഷ്യയില്‍ നിന്ന് 50000 എ.കെ സീരീസിലെ അസോള്‍ട്ട് തോക്കുകള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. റഷ്യയില്‍ നിന്ന് പാകിസ്ഥാന്‍ വാങ്ങുന്ന തോക്കുകള്‍ ഭീകരര്‍ക്ക് ലഭിക്കാനുള്ള സാദ്ധ്യത ഇന്ത്യ മുന്നില്‍ക്കണ്ടിരുന്നു. ഇതിനെക്കുറിച്ച് റഷ്യയെ ആശങ്ക അറിയിക്കുകയും കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

നിലവില്‍ എ.കെ. 47 ന്റെ ചൈനീസ് മോഡലായ എ.കെ. 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇവയ്ക്ക് സമാനമായ തോക്കുകള്‍ പാക് ഭീകരരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

Related Topics

Share this story