Times Kerala

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ വില്‍പ്പനക്ക് ശ്രമിച്ച ഇന്ത്യന്‍ വംശജന് പിഴയും തടവുവും

 
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ വില്‍പ്പനക്ക് ശ്രമിച്ച ഇന്ത്യന്‍ വംശജന് പിഴയും തടവുവും

ദമാം: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ വില്‍പ്പനക്ക് ശ്രമിച്ച ഇന്ത്യന്‍ വംശജന് ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി പിഴയും തടവു ശിക്ഷയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാകുമ്ബോള്‍ ഇദ്ദേഹത്തെ നാടുകടത്താനും വിധി പ്രഖ്യാപിച്ചു .

ദമാമിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനമായ അല്‍ മദീന ഇംപോര്‍ട്ട് ആന്റ് ട്രേഡിംഗ് കമ്ബനിക്കും, സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് ഇല്യാസിനാണ് കോടതി ശിക്ഷ വിധിച്ചത് . രണ്ടു ലക്ഷം റിയാലാണ് പിഴ. ഒരു മാസം തടവും വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തുന്നതിനും, രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു.

പ്രതിയുടെ കട രണ്ടു മാസത്തേക്ക് തുറക്കാന്‍ പാടില്ലെന്നും വിധിയില്‍ പറയുന്നു. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശോധന നടത്തിയത്. കാലാവധി തീര്‍ന്ന പാല്‍ക്കട്ടി, ജ്യൂസ് ശേഖരം എന്നിവയാണ് പിടികൂടിയത്. തുടര്‍ന്ന് കാലാവധി കഴിഞ്ഞ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി വിധിച്ചു.

കട ഉള്‍പ്പടെ ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും, നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. മക്കയില്‍ മായം കലര്‍ത്തിയ ഇന്ധനം വിറ്റ കേസില്‍ മറ്റൊരു ഇന്ത്യക്കാരനെയും കോടതി ശിക്ഷിച്ചു. മക്കയില്‍ തായിഫ് റോഡില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗുണമേന്മാ ഉറപ്പാക്കാത്ത ഇന്ധനം വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി പിഴ ചുമത്തി.

Related Topics

Share this story