Times Kerala

ഡിടിപി ഓപ്പറേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

 
ഡിടിപി ഓപ്പറേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി നോക്കുന്ന, ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്ബ്യൂട്ടര്‍ സയന്‍സ്)/എം.സി.എ/ബി.എസ്.സി (കമ്ബ്യൂട്ടര്‍ സയന്‍സ്)/എം.എസ്.സി (കമ്ബ്യൂട്ടര്‍ സയന്‍സ്)/സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.റ്റി.ഐ/ഐ.റ്റി.സി (കമ്ബ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ബിരുദവും ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിംഗ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലുമുള്ള, ഉദ്യോഗസ്ഥര്‍ ഉചിതമാര്‍ഗേണ ആഗസ്റ്റ് 31നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ് ജംഗ്ഷന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Related Topics

Share this story