Times Kerala

പാലില്‍ ചേര്‍ക്കുന്ന മായം തിരിച്ചറിയാന്‍…

 
പാലില്‍ ചേര്‍ക്കുന്ന മായം തിരിച്ചറിയാന്‍…

പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, ആരോഗ്യത്തിനായി നാം കുടിക്കുന്ന പാലില്‍ മായം കലര്‍ന്നാലോ? ആരോഗ്യത്തിന് പകരം അനാരോഗ്യമാകും ഫലം. നമ്മളെല്‌ളാം ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി റിപേ്പാര്‍ട്ട്. പാല്‍ കേടുവരാതിരിക്കാനായി സോഡിയം ബൈ കാര്‍ബണേറ്റും സോഡിയം കാര്‍ബണേറ്റുമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൂടാതെ വ്യാപകമായി പാലില്‍ നിന്ന് പോഷകാംശങ്ങളും കൊഴുപ്പും നീക്കം ചെയ്യുന്നുമുണ്ട്.

സോപ്പ് പോടിയാണ് മറ്റൊരു വില്‌ളന്‍. പാലിന്‍ കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് സോപ്പ് പൊടി ചേര്‍ക്കുന്നത്. ഇത് മാത്രമല്‌ള, പാല്‍പെ്പാടി,വനസ്പതി എന്നിവയും കൊഴുപ്പ് കൂട്ടാന്‍ ചേര്‍ക്കുന്നുണ്ട്. പാല്‍ കേടാതിരിക്കാന്‍ ചിലര്‍ യൂറിയയും ചേര്‍ക്കുന്നുണ്ട്.
ശുദ്ധമായ പാലെന്ന വ്യാജേന കൃത്രിമപാലും വിപണിയില്‍ സുലഭമാണ്. സൊസൈറ്റികളില്‍ നിന്നും മില്‍മ്മയില്‍ നിന്ന് ലഭിക്കുന്ന പാലിനെ അപേക്ഷിച്ച് കൃത്രിമ പാലിന്റെ വില ലിറ്ററിന് തിരെക്കുറവാണ്. യൂറിയ, കാസ്റ്റിക് സോഡ, വില കുറഞ്ഞ ഭക്ഷ്യ എണ്ണ, അലക്ക് കാരം, വെള്ളം, സാധാരണ പാല്‍ എന്നിവയാണ് കൃത്രിമ പാലിന്റെ ചേരുവകള്‍.
പാലില്‍ ചേര്‍ക്കുന്ന മായങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട് അവയെക്കുറിച്ച് അറിയൂ…

പാലിന്‍ വെള്ളം ചേര്‍ക്കുന്നത് കണ്ടെത്താന്‍ ഒരു തുള്ളി പാല്‍ മിനുസമുള്ള പ്രതലത്തില്‍ ഒഴിക്കുക. ശുദ്ധമായ പാല്‍ താഴോട്ട് സാവധാനം മാത്രമേ ഒഴുകൂ. മാത്രമല്‌ള, പാല്‍ ഒഴുകിയ സ്ഥാനത്ത് വെള്ള വര അവശേഷിക്കുകയും ചെയ്യും. എന്നാല്‍, വെള്ളം ചേര്‍ത്ത പാലാണെങ്കില്‍ പെട്ടെന്ന് ഒഴുകുകയും വെളുത്ത വര അവശേഷിക്കുകയും ചെയ്യില്‌ള.
കൃത്രിമ പാല്‍ കണ്ടുപിടിക്കാന്‍, പാല്‍ വിരലുകള്‍ക്കിടയില്‍ വച്ച് നോക്കിയാല്‍ സോപ്പിന്റെ വഴുവഴുപ്പ് കാണും. കൂടാതെ മായം ചേര്‍ത്ത പാല്‍ തിളപ്പിച്ചാല്‍ മഞ്ഞനിറമാകും.
പാലില്‍ സോപ്പ് ചേര്‍ത്തുണ്ടോ എന്നറിയാന്‍, 5 – 10 മില്ലിലിറ്റര്‍ പാലില്‍ അതേ അളവില്‍ വെള്ളം ചേര്‍ത്ത് കലുക്കിനോക്കിയാല്‍ മതി. പത വരുന്നുണ്ടെങ്കില്‍ അതില്‍ സോപ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്.

Related Topics

Share this story