Times Kerala

പ​​​ച്ച ആ​​​പ്പി​​​ളിന്റെ അത്ഭുത ഗുണങ്ങൾ

 
പ​​​ച്ച ആ​​​പ്പി​​​ളിന്റെ അത്ഭുത ഗുണങ്ങൾ

പോഷകസമൃദ്ധമാണ് പച്ച ആപ്പിള്‍, മറ്റ് ആപ്പിൾ ഇനങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നതും അങ്ങനെതന്നെ . ഫ്ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഫലവുമാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിർത്താൻ പച്ച ആപ്പിളിന് കഴിയുന്നുണ്ട്. രാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാദ്ധ്യത കുറയുമെന്നും ചില പഠനങ്ങള്‍ പറയുന്നു. പച്ചആപ്പിള്‍ നാരുകളാല്‍ സമൃദ്ധമാണ്. ഇതുകൊണ്ടുതന്നെ ദഹന പ്രക്രിയ സുഗമമാക്കും. അമിതവണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പച്ച ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പൊട്ടാസ്യത്തിന്റെ അളവ് മറ്റ് ആപ്പിളുകളെക്കാള്‍ വളരെ കൂടുതലാണ്. അത്കൊണ്ടു
തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന ഗുണവും ഇതിനുണ്ട്.

Related Topics

Share this story