Times Kerala

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്റർ, വാഹനം നേരെ വെള്ളത്തിലേക്ക് (Video)

 
ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്റർ, വാഹനം നേരെ വെള്ളത്തിലേക്ക് (Video)

ബ്രേക്കിന് പകരം ആക്‌സിലറേറ്റർ ചവിട്ടി വാഹനം അപകടത്തിൽപ്പെട്ടു. ന്യൂ ജേഴ്‌സിയിലാണ് സംഭവം. ഹാക്കൻസാക്ക് നദിക്കരയിലെത്തിയപ്പോൾ ബ്രേക്ക് ചവിട്ടുന്നതിന് പകരം യുവതി ചവിട്ടിയത് ആക്‌സിലേറ്ററിലായിരുന്നു. ഇതോടെ വണ്ടി നേരെ നദിയിലേക്ക് പതിക്കുകയായിരുന്നു.

സുരക്ഷാ സേന വിഭാഗം ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുരക്ഷാ സേനയെത്തി ഡ്രൈവറെയും കാറും പുറത്തെടുത്തു. സാരമായ പരിക്കുകളോടെ യുവതി രക്ഷപ്പെടുകയായിരുന്നു.

Related Topics

Share this story