Times Kerala

വേനല്‍ക്കാലത്തെ പ്രതിരോധിക്കാം നാരങ്ങാവെളളത്തിലൂടെ

 
വേനല്‍ക്കാലത്തെ പ്രതിരോധിക്കാം നാരങ്ങാവെളളത്തിലൂടെ

ആരോഗ്യസംരക്ഷണത്തിന് ഏറെ ശ്രദ്ധ വേണ്ടിവരുന്ന കാലമാണ് ചൂടുകാലം. എത്ര തന്നെ വെള്ളം കുടിച്ചാലും ദാഹം ശമിക്കാത്തതാണ് വേനല്‍ക്കാലത്തിന്റെ പ്രത്യേകത. കുടിക്കുന്നതിനനുസരിച്ച് ദാഹം വര്‍ദ്ധിപ്പിക്കുന്നതാണ് ചൂടാണെങ്കില്‍, ക്ഷീണമകറ്റി ആരോഗ്യം പ്രദാനം ചെയ്യുന്ന വെള്ളം കുടിക്കുന്നതാണ് നല്ലത്. അപ്രകാരം ആരോഗ്യപ്രദായകരമായ ഒരു പ്രകൃതിദത്ത ഹെല്‍ത്ത് ഡ്രിങ്ക് ആണ് നാരങ്ങ വെള്ളം.
നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിന്‍ പുറം തള്ളാന്‍ ഏറ്റവുമധികം സഹായകരമാണ്.

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഇല്ലാതാക്കി ഉന്മേഷം പ്രദാനം ചെയ്യാന്‍ കഴിവുള്ള എനര്‍ജി ഡ്രിങ്കാണ് നാരങ്ങാ വെള്ളം. ദഹനത്തിന് സഹായിക്കുന്നതിന് ഏറ്റവും നല്‌ള പാനീയമാണ് നാരങ്ങാ വെള്ളം. എന്നും രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കാന്‍ സഹായകമാണ്.
കണ്ണിന്റെ ആരോഗ്യ സംരക്ഷണ കാര്യത്തിലും നാരങ്ങയേറെ ഫലപ്രദമാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാം

Related Topics

Share this story